ഡോക്ടര് ചമഞ്ഞ് കോഴിക്കോട് മെഡിക്കല് കോളേജില് കറങ്ങി യുവതി; സുഹൃത്തിനെ പറ്റിക്കാനെന്ന് വിശദീകരണം

ചികിത്സ നടത്തുകയോ ആനുകൂല്യം പറ്റുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല് കോളേജില് വ്യാജ തിരിച്ചറിയല് കാര്ഡുമായി യുവതി പിടിയില്. വനിതാ ഡോക്ടറുടെ ഐഡി കാര്ഡുമായി കറങ്ങിനടന്ന യുവതിയാണ് പിടിയിലായത്. ലക്ഷദ്വീപ് സ്വദേശിനി സുഹറാബിയാണ് മെഡിക്കല് കോളേജ് പൊലീസിന്റെ പിടിയിലായത്.

സുഹൃത്തിനെ പറ്റിക്കാനാണ് വ്യാജ ഐഡി നിര്മ്മിച്ചതെന്നാണ് യുവതിയുടെ വിശദീകരണം. ഇവര്ക്കെതിരെ ഐപിസി 465, 471 വകുപ്പുകള് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവര് ചികിത്സ നടത്തുകയോ ആനുകൂല്യം പറ്റുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

To advertise here,contact us