എസ്പിയുടെ ക്യാമ്പ് ഓഫീസിന്റെ ഗേറ്റും മതിലും കാറിടിച്ച് തകര്ന്നു

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം

കൊച്ചി: ആലുവ റൂറല് എസ്പിയുടെ ക്യാമ്പ് ഓഫീസിന്റെ ഗേറ്റും മതിലും കാറിടിച്ച് തകര്ന്നു. കനത്ത മഴയില് അമിത വേഗത്തിലെത്തിയ കാറാണ് ഗേറ്റ് തകര്ത്ത് നിന്നത്. ഗേറ്റിനോടൊപ്പമുള്ള മതിലിന്റെ ഭാഗവും തകര്ന്നു വീണു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം. കാറോടിച്ചിരുന്നയാള്ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടാകുമ്പോള് എസ്പി ക്യാമ്പ് ഓഫീസില് ഉണ്ടായിരുന്നു. സംഭവത്തില് ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു. വീതി കുറഞ്ഞ റോഡില് അമിത വേഗത്തില് കാര് ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റയാളുടെ നില ഗുരുതരമല്ല.

തൃശ്ശൂരില് ഭക്ഷ്യവിഷബാധയേറ്റ് ചകിത്സയിലായിരുന്ന സ്ത്രീ മരിച്ചു

To advertise here,contact us