അഞ്ചു വര്ഷക്കാലമായി മദ്യത്തില് നിന്നുള്ള വരുമാനംകുറയുകയാണ്; തോമസ് ഐസക്

'മദ്യ നയത്തില് ചര്ച്ച നടത്തിയോ ഇല്ലയോ എന്നത് വകുപ്പ് മന്ത്രിമാര് തന്നെ മറുപടി പറയും'

തിരുവനന്തപുരം: അഞ്ചു വര്ഷക്കാലമായി മദ്യത്തില് നിന്നുള്ള വരുമാനം കുറയുകയാണെന്ന് സിപിഐഎം നേതാവ് തോമസ് ഐസക്. സര്ക്കാര് വരുമാനവും കുറയുകയാണ്. ഡ്രൈ ഡേ മാറ്റിയാല് എത്ര വര്ദ്ധനവ് ഉണ്ടാകും എന്നത് പറയാന് കഴിയില്ല. ഇത് ചര്ച്ച ചെയ്യേണ്ട കാര്യമാണ്. മദ്യ നയത്തില് ചര്ച്ച നടത്തിയോ ഇല്ലയോ എന്നത് വകുപ്പ് മന്ത്രിമാര് തന്നെ മറുപടി പറയും. രാജ്യത്ത് തിരഞ്ഞെടുപ്പ് തുടങ്ങുമ്പോള് ഉള്ള ചിത്രം അല്ല ഇപ്പോഴുള്ളത്. പ്രധാനമന്ത്രി നിലവിട്ടുള്ള വര്ത്തമാനമാണ് ഓരോ ദിവസവും പറയുന്നത്.

യാത്രക്കാരോട് മാന്യമായി പെരുമാറണം, അല്ലെങ്കില് നടപടി: കെ ബി ഗണേഷ് കുമാര്

ബിജെപിയുടേത് അതിര് കടന്ന വര്ഗീയതയാണ്. ബിജെപി വിരുദ്ധ വാര്ത്തകള് കേള്ക്കാന് ജനങ്ങള്ക്ക് താല്പര്യം ഉണ്ട്. യൂട്യൂബഴ്സിന് കിട്ടുന്ന റീച്ച് ഇതുകൊണ്ടാണ്. മുഖ്യധാര മാധ്യമങ്ങള്ക്ക് മാറ്റം വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് തുടങ്ങുമ്പോള് ഉള്ള വിലയിരുത്തലല്ല ബിജെപിക്ക് ഇപ്പോള് ഉള്ളത്. ബിജെപി തോല്ക്കും എന്ന വിലയിരുത്തലാണ് ഇപ്പോഴുള്ളതെന്നും തോമസ് ഐസക് പ്രതികരിച്ചു.

To advertise here,contact us