സ്ത്രീധനം പോരെന്ന്; ഭാര്യയെ മരംമുട്ടികൊണ്ടടിച്ച് കൊല്ലാൻ ശ്രമം

ആക്രമണത്തിൽ കേസെടുത്ത പൊലീസ് പുത്തൻചിറ സ്വദേശി ലിബുമോൻ എന്ന ലിബിനെ അറസ്റ്റ് ചെയ്തു.

തൃശൂർ: ഇരിങ്ങാലക്കുടയിൽ സ്ത്രീധനം പോരെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയയെ കൊല്ലാൻ ശ്രമിച്ചു. മരമുട്ടികൊണ്ട് തലയ്ക്കടിച്ച് കൊല്ലാനാണ് ശ്രമം നടത്തിയത്. ആക്രമണത്തിൽ കേസെടുത്ത പൊലീസ് പുത്തൻചിറ സ്വദേശി ലിബുമോൻ എന്ന ലിബിനെ അറസ്റ്റ് ചെയ്തു. മെയ് 22 നാണ് ലിബിൻ ഭാര്യയെ ആക്രമിച്ചത്.

ജോലിക്ക് പോകുന്ന കാര്യം ഭാര്യ അറിയിച്ചില്ലെന്ന് ആരോപിച്ചാണ് ലിബിൻ ആക്രമിച്ചത്. ആക്രണത്തിൽ നിന്ന് രക്ഷപ്പെടാൻ യുവതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ആക്രമണത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വയനാട്ടിൽ വച്ചാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ത്രീധനമായി ഭാര്യക്ക് ലഭിച്ച 25 പവൻ സ്വർണവും ഒരു ലക്ഷം രൂപയും പ്രതി ചെലവഴിച്ചിരുന്നു. പണം തീർന്നതോടെ സ്ത്രീധനം പോരെന്ന് പറഞ്ഞ് ഭാര്യയെ ഇയാൾ നിരന്തരമായി മർദ്ദിക്കുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

To advertise here,contact us