ഈയാഴ്ച സ്വര്ണ്ണം പവന് കുറഞ്ഞത് 2000 രൂപ; ഇന്നങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല

മെയ് 20ന് കേരളത്തില് പവന്വില 55,120 രൂപയെന്ന സര്വകാല റെക്കോര്ഡിലേക്ക് എത്തിയിരുന്നു.

തിരുവനന്തപുരം: സ്വര്ണവിലയില് ഇന്ന് മാറ്റമില്ല. ഗ്രാമിന് 6,640 രൂപയിലും പവന് 53,120 രൂപയിലുമാണ് ഇന്ന് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്ണവിലയിലും ഇന്ന് മാറ്റമുണ്ടായില്ല. ഗ്രാമിന് 5,520 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടന്നത്.

മെയ് 20ന് കേരളത്തില് പവന്വില 55,120 രൂപയെന്ന സര്വകാല റെക്കോര്ഡിലേക്ക് എത്തിയിരുന്നു. ഗ്രാമിന് വില അന്ന് 6,890 രൂപയുമായിരുന്നു. തുടര്ന്ന് വില താഴേക്ക് പോരുകയായിരുന്നു. റെക്കോര്ഡ് വിലയില് നിന്ന് ഇതുവരെ ഗ്രാമിന് 250 രൂപയും 2000 രൂപയുമാണ് കുറഞ്ഞത്.

അമേരിക്ക ഉടനൊന്നും അടിസ്ഥാന പലിശ നിരക്ക് കുറച്ചേക്കില്ലെന്ന വിലയിരുത്തലുകളെ തുടര്ന്ന് ഡോളറും കടപ്പത്രങ്ങളുടെ ആദായനിരക്കും ഉയരുന്നതാണ് സ്വര്ണവില കുറയാനുള്ള കാരണം. നിക്ഷേപകര് സ്വര്ണനിക്ഷേപങ്ങളില് നിന്ന് പണം ബോണ്ടുകളിലേക്ക് ഒഴുകുന്നതാണ് വിലക്കുറവിന് കാരണമാവുന്നത്.

To advertise here,contact us