പെണ്കുട്ടികള്ക്കെതിരെ ലൈംഗീകാതിക്രമം; റിട്ട. പൊലീസ് ഉദ്യോഗസ്ഥന് 75 വര്ഷം കഠിന തടവ്

തടവ് ശിക്ഷയോടൊപ്പം 4,50,000 രൂപ പിഴയും അടക്കണം

അടൂര്: 11കാരികളായ രണ്ട് പെണ്കുട്ടികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസുകളില് റിട്ട. റെയില്വേ പൊലീസ് ഉദ്യോഗസ്ഥന് 75 വര്ഷം കഠിനതടവ് വിധിച്ച് അടൂര് അതിവേഗ സ്പെഷ്യല് കോടതി. കൊടുമണ് ഐക്കാട് തെങ്ങിനാല് കാര്ത്തികയില് സുരേന്ദ്രനെ (69) ആണ് സ്പെഷ്യല് കോടതി ജഡ്ജി ഷിബു ഡാനിയേല് ശിക്ഷിച്ചത്. തടവ് ശിക്ഷയോടൊപ്പം 4,50,000 രൂപ പിഴയും അടക്കണം.

മുല്ലപ്പെരിയാറില് പുതിയ അണക്കെട്ട്; കേരളത്തിന്റെ നീക്കം തടയണമെന്ന് എം കെ സ്റ്റാലിന്

തന്റെ വീട്ടില്വെച്ചാണ് പെണ്കുട്ടികളെ ഇയാള് ലൈംഗിക അതിക്രമങ്ങള്ക്ക് ഇരയാക്കിയത്. വീട്ടുമുറ്റത്തു കളിക്കാന് എത്തിയ പെണ്കുട്ടികളെയാണ് ലൈംഗികാതിക്രമത്തിനിരയാക്കിയത്. കൊടുമണ് എസ്എച്ച്ഒ മഹേഷ് കുമാര് രജിസ്റ്റര് ചെയ്ത രണ്ട് വ്യത്യസ്ത കേസുകളില് അന്വേഷണം നടത്തി കുറ്റപത്രം സമര്പ്പിക്കുകയായിരുന്നു.

To advertise here,contact us