ജീവനക്കാരന് തീയേറ്റര് പരിസരത്ത് മരിച്ച നിലയില്

ബുധനാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം

പത്തനംതിട്ട: നഗരത്തിലെ തിയേറ്റര് പരിസരത്ത് യുവാവിനെ മരിച്ച നിലയില് കണ്ടെത്തി. തിയേറ്ററിലെ അപ്രന്റീസ് പ്രൊജക്ടര് ഓപ്പറേറ്റര് ജീവനക്കാരനായ കൊല്ലം കൊട്ടാരക്കര നെല്ലിക്കുഴി സ്വദേശി ഭരത് ജ്യോതി (21) ആണ് മരിച്ചത്. തിയേറ്റര് കെട്ടിടത്തില്നിന്ന് താഴെ വീണാണ് ഇയാള് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത് എന്നാണ് വിവരം.

മദ്യനയത്തിലെ ഇളവിന് കോടികളുടെ അഴിമതി; സമഗ്ര അന്വേഷണം വേണം: പി എം എ സലാം

ഒരു മാസം മുന്പാണ് ജോലിയില് പ്രവേശിച്ചത്. തിയേറ്ററിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കെട്ടിടത്തിലെ ശൗചാലയത്തിന് സമീപം വീണുകിടക്കുന്ന നിലയില് ഭരതിനെ ആദ്യം കണ്ടത്. തുടര്ന്ന് ഇയാള് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. ഉടന് പത്തനംതിട്ട ജനറല് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വ്യാഴാഴ്ച്ച രാവിലെ മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി ചെങ്ങന്നൂര് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

To advertise here,contact us