സ്വർണ വിലയിൽ ആശ്വാസം; ഇന്ന് വിലയിൽ വൻ ഇടിവ്

18 കാരറ്റ് സ്വർണവില ഗ്രാമിന് 90 രൂപ കുറഞ്ഞ് 5,600 രൂപയിലെത്തി.

കൊച്ചി: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവിലയിൽ വൻ ഇടിവ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 6,730 രൂപയിലും പവന് 53,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 90 രൂപ കുറഞ്ഞ് 5,600 രൂപയിലെത്തി.

മെയ് 20 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് സർവ്വ കാല റെക്കോർഡ് നിരക്ക്. ഈ മാസത്തെ ഏറ്റവും താഴ്ന്ന വില മെയ് ഒന്നിന് രേഖപ്പെടുത്തിയതാണ്. ഗ്രാമിന് 6,555 രൂപയും പവന് 52,440 രൂപയുമായിരുന്നു മെയ് ഒന്നിന് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 400 രൂപ ഉയർന്ന ശേഷം ചൊവ്വാഴ്ച പവന് 480 രൂപ കുറഞ്ഞിരുന്നു. ബുധനാഴ്ച വില മാറ്റമില്ലാതെ തുടരുകയാണുണ്ടായത്. ഇതോടെ മൂന്ന് ദിവസം കൊണ്ട് 1,280 രൂപയാണ് പവന് കുറഞ്ഞത്.

വരവിൽ കവിഞ്ഞ സ്വത്ത്; സിഡ്കോ മുൻ സെയിൽസ് മാനേജർ ചന്ദ്രമതിയമ്മയ്ക്ക് 3വര്ഷം തടവും 29 ലക്ഷം പിഴയും

ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. പലിശ നിരക്ക് ഉയര്ത്തുമെന്ന സൂചന അമേരിക്കന് കേന്ദ്ര ബാങ്ക് പുറത്തുവിട്ടതാണ് സ്വര്ണവില ഇടിയാന് കാരണമായത്. ഇതേ ട്രെന്ഡ് തുടര്ന്നാല് വരുംദിവസങ്ങളിലും വിലയില് കുറവ് വന്നേക്കും.

To advertise here,contact us