ആലപ്പുഴ: ആഫ്രിക്കയിലെ ഗിനിയായിൽ ഹൃദയാഘാതത്തെ തുടർന്ന് കുട്ടനാട്ടുകാരനായ യുവാവ് മരിച്ചു. രാമങ്കരി പതിനഞ്ചിൽ വളയത്തിൽ ജിബിൻ തോമസ് (38) ആണ് മരിച്ചത്. മെയിൽ നേഴ്സായി ജോലി ചെയ്യുകയായിരുന്ന ജിബിൻ ആറുമാസം മുൻപാണ് ഗിനിയിലേക്ക് പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.