ഗവര്ണര്ക്ക് തിരിച്ചടി; സെനറ്റിലേക്കുള്ള നാമനിര്ദേശം ഹൈക്കോടതി റദ്ദാക്കി

ആറാഴ്ചയ്ക്കണം പുതിയ നാമനിര്ദേശം നല്കാന് ഉത്തരവുണ്ട്

കൊച്ചി: ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. കേരള സര്വകലാശാല സെനറ്റിലേക്കുള്ള ഗവര്ണറുടെ നാമര്ദേശം ഹൈക്കോടതി റദ്ദാക്കി. നാല് അംഗങ്ങളുടെ നാമനിര്ദേശമാണ് റദ്ദാക്കിയത്. ആറാഴ്ചയ്ക്കകം പുതിയ നാമനിര്ദേശം നല്കാന് ഉത്തരവുണ്ട്. ഹൈക്കോടതി സിംഗിള് ബെഞ്ചിന്റേതാണ് നടപടി.

സെനറ്റിലേക്കുള്ള സര്ക്കാരിന്റെ മൂന്ന് നാമനിര്ദേശം ഹൈക്കോടതി ശരിവെച്ചു. സിന്ഡിക്കേറ്റ് അംഗങ്ങളായ ഡോ. ജെ എസ് ഷിജുഖാന്, മുന് എംഎല്എ ആര് രാജേഷ്, അഡ്വ. ജി മുരളീധരന് എന്നിവരുടെ നാമനിര്ദേശത്തിനാണ് അംഗീകാരം ലഭിച്ചത്. ഇവരുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്ജി ഹൈക്കോടതി തള്ളി.

To advertise here,contact us