കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്; തള്ളിയ പത്രികകൾ സ്വീകരിക്കാൻ ചാൻസലറുടെ നിർദേശം

തിരഞ്ഞെടുപ്പ് നടപടികൾ പുനഃരാരംഭിക്കാനും ഗവർണർ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർ തള്ളിയ രണ്ടു പത്രികകൾ സ്വീകരിക്കാൻ ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശം. പ്രൊഫസർ പി രവീന്ദ്രൻ, പ്രൊഫസർ ടി എം വാസുദേവൻ എന്നിവരുടെ പത്രിക സ്വീകരിക്കാനാണ് ചാൻസലർ നിർദേശം നൽകിയത്.

തിരഞ്ഞെടുപ്പ് നടപടികൾ പുനഃരാരംഭിക്കാനും ഗവർണർ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകി. യോഗ്യതയില്ലെന്ന് കാട്ടിയാണ് ഇരുവരുടെയും പത്രിക റിട്ടേണിംഗ് ഓഫീസർ നേരത്തെ തള്ളിയത്. ഇവർ നൽകിയ പരാതിയെ തുടർന്ന് ഇലക്ഷൻ നടപടികൾ ഗവർണർ സ്റ്റേ ചെയ്തിരുന്നു.

To advertise here,contact us