തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് മുതല് ഈ മാസം 24-ാം തീയതിവരെ മഴ മുന്നറിയിപ്പ് നല്കി കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളില് റെഡ് അലേര്ട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളില് ഓറഞ്ച് അലേര്ട്ടായിരിക്കും. മൂന്ന് ജില്ലകളില് യെല്ലോ അലേര്ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ മിതമയാ മഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റിനുംസാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്, പാലക്കാട്,മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില് റെഡ് അലേര്ട്ട്, വയനാട്, കണ്ണൂര്, കാസര്കോട്, എന്നിവിടങ്ങളില് യെല്ലോ അലേര്ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷദ്വീപിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പെരുമ്പാവൂര് വധക്കേസ്:അമീറുള് ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു,'സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതി'
നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര് എന്നിവിടങ്ങളില് ഓറഞ്ച് അലേര്ട്ട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില് റെഡ് അലേര്ട്ട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട്, എന്നിവിടങ്ങളില് യെല്ലോ അലേര്ട്ടും പ്രഖ്യാപിച്ചു. ലക്ഷദ്വീപിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.