നൃത്തപരിശീലനത്തിനിടെ കുഴഞ്ഞുവീണു; കാസര്കോട് 13കാരി മരിച്ചു

എട്ടാം ക്ലാസ് വിദ്യാര്ത്ഥിനിയാണ് ശ്രീനന്ദ

കാസര്കോട്: നൃത്ത പരിശീലനത്തിനിടെ കുഴഞ്ഞു വീണ് പതിമൂന്നുകാരി മരിച്ചു. കാസര്കോട് തൊട്ടി കിഴക്കേക്കരയില് പരേതനായ തായത്ത് വീട്ടില് രവീന്ദ്രന്റെ മകള് ശ്രീനന്ദയാണ് മരിച്ചത്. കുഴഞ്ഞുവീണ കുട്ടിയെ ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയായിരുന്നു സംഭവം. പാക്കം ഗവണ്മെന്റ് ഹയര്സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്ത്ഥിനിയാണ് ശ്രീനന്ദ.

To advertise here,contact us