കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ എന്ജിനില് അഗ്നിബാധ; യാത്രക്കാരുടെ പ്രതിഷേധം

പറന്നുയര്ന്ന ഉടനെയാണ് വിമാനത്തിന്റെ വലത് ഭാഗത്തെ എഞ്ചിനുകളില് ഒന്നില് അഗ്നിബാധ ശ്രദ്ധയില്പെടുന്നത്

ബംഗളൂരു: എഞ്ചിനില് തീ കണ്ടതിനെ തുടര്ന്ന് തിരിച്ചിറക്കിയ എയര് ഇന്ത്യ വിമാനത്തിലെ യാത്രക്കാര്ക്ക് നാട്ടിലെത്താന് പകരം സംവിധാനം. എന്നാല് ചിലര്ക്ക് മാത്രമാണ് പകരം സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ആരോപിച്ച് ബംഗളൂരു വിമാനത്താവളത്തില് യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്. കൊച്ചിയിലേക്ക് പുറപ്പെട്ട എയര് ഇന്ത്യ വിമാനമായിരുന്നു തിരിച്ചിറക്കിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

പറന്നുയര്ന്ന ഉടനെ വിമാനത്തിന്റെ വലത് ഭാഗത്തെ എഞ്ചിനുകളില് ഒന്നില് അഗ്നിബാധ ശ്രദ്ധയില്പെടുന്നത്. തുടര്ന്ന് അടിയന്തരമായി വിമാനം തിരിച്ചിറക്കി. യാത്രക്കാരെയെല്ലാം ഉടന്തന്നെ വിമാനത്തില് നിന്നിറക്കുകയും ചെയ്തു. 179 യാത്രക്കാരും ആറ് ക്രൂ ആംഗങ്ങളുമാണ് വിമാനത്തില് ഉണ്ടായിരുന്നത്.

യാത്രക്കാരെ പിന്നീട് ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു. എന്നാല് ചിലരെ മാത്രമാണ് ഹോട്ടലുകളിലേക്ക് മാറ്റിയത്. യാത്രക്കാരില് ചിലര് വിമാനത്താവളത്തില് തന്നെ തുടരുകയായിരുന്നു. രാവിലെ 8.30ന് യാത്രക്കാരെ വിളിച്ചുവരുത്തിയെങ്കിലും വൈകീട്ടാണ് വിമാനമെന്നാണ് ചിലരെ അറിയിച്ചത്. ഇതോടെ ഇവര് പ്രതിഷേധവുമായി രംഗത്തെത്തി. ഒരു കുടുംബത്തിലെ യാത്രക്കാരെ വ്യത്യസ്ത വിമാനങ്ങളിലാണ് ചാര്ട്ട് ചെയ്തതെന്നും വിമര്ശനമുണ്ട്.

To advertise here,contact us