കൂലിപണിക്ക് കൊണ്ട് പോയി പണവും സ്വർണ്ണം മോഷ്ടിച്ചു, പിടിയിൽ

പുതിയ തെരുവിൽ പണിയുണ്ടെന്ന് പറഞ്ഞാണ് പ്രശാന്ത് പൊന്നനെ കൂട്ടിക്കൊണ്ടുപോയത്

വളപട്ടണം: കൂലിപ്പണിയുണ്ടെന്ന് പറഞ്ഞ് തൊഴിലാളിയെ കൊണ്ടുപോയി പണം കവർന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് പെരുമണ്ണ സ്വദേശി പ്രശാന്താണ് (34) വളപട്ടണം പൊലീസിന്റെ പിടിയിലായത്. തമിഴ്നാട്ടുകാരനായ പൊന്നന്റെ പണവും സ്വർണവുമാണ് കവർന്നത്. പുതിയ തെരുവിൽ പണിയുണ്ടെന്ന് പറഞ്ഞാണ് പ്രശാന്ത് പൊന്നനെ കൂട്ടിക്കൊണ്ടുപോയത്. അവിടെ എത്തിയപ്പോൾ മണ്ണ് മാറ്റാനുള്ള ഉപകരണം വാടകയ്ക്ക് വാങ്ങാൻ പൊന്നനെ കടയിലേക്ക് അയക്കുകയായിരുന്നു.

ആ സമയം ഇദ്ദേഹത്തിന്റെ സഞ്ചിയിലുണ്ടായിരുന്ന പണവും സ്വർണവും മോഷ്ടിച്ചശേഷം കടന്നുകളയുകയായിരുന്നുവെന്ന് പൊന്നൻ വളപട്ടണം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് പ്രശാന്തിനെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

ജീവനക്കാരില്ല; ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

To advertise here,contact us