ഷൊർണൂരിൽ വീട്ടിൽ കയറി കവർച്ച; സ്വർണ്ണവും പണവും നഷ്ട്ടപ്പെട്ടു

16.5 പവൻ സ്വർണ്ണവും 10000 രൂപയും നഷ്ടമായി.

പാലക്കാട്: പാലക്കാട് ഷൊർണൂർ നഗരത്തിലെ വീട്ടിൽ കവർച്ച. 16.5 പവൻ സ്വർണ്ണവും 10000 രൂപയും നഷ്ടമായി. മുതലിയാർ തെരുവിലെ അജിത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ മുറികളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവുമാണ് നഷ്ടമായത്. ഷൊർണൂർ പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

To advertise here,contact us