കാട്ടില് കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്നാട് സ്വദേശികള് പിടിയില്

തമിഴ്നാട് റാണി പേട്ട് സ്വദേശി സ്വാഗത് അടക്കം ഏഴു പേരാണ് പ്രതികള്.

തൃശ്ശൂര്: കാട്ടില് കയറി ആനകളെ പ്രകോപിപ്പിച്ച തമിഴ്നാട് സ്വദേശികള് പിടിയില്. അതിരപ്പിള്ളി ആനക്കയത്തിനു സമീപം വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. റോഡിനോട് ചേര്ന്ന് നിലയുറപ്പിച്ചിരുന്ന ആനകളുടെ സമീപത്തേക്ക് ചെന്ന് ഭക്ഷണം എറിഞ്ഞായിരുന്നു പ്രകോപനം.

തമിഴ്നാട് റാണി പേട്ട് സ്വദേശി സ്വാഗത് അടക്കം ഏഴു പേരാണ് പ്രതികള്. സമീപത്തേക്ക് ചെന്ന സ്വാഗതിനെ ആന ഓടിക്കുന്നതും ദൃശ്യങ്ങളില് വ്യക്തമാണ്. സംഘം സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു.

To advertise here,contact us