കരുവന്നൂര് ബാങ്ക് തട്ടിപ്പില് നേതാക്കളുടെ പരസ്യ ആരോപണങ്ങള്: അന്വേഷണം തുടങ്ങി സിപിഐഎം

പാര്ട്ടി അന്വേഷണത്തിനു നിയോഗിച്ച രണ്ടംഗസമിതി തെളിവെടുപ്പ് തുടങ്ങി

തൃശ്ശൂര്: സിപിഐഎമ്മിന്റെ തൃശ്ശൂര് ഏരിയാ കമ്മിറ്റിയിലെ പരസ്യ ആരോപണങ്ങളില് പാര്ട്ടി അന്വേഷണത്തിനു നിയോഗിച്ച രണ്ടംഗസമിതി തെളിവെടുപ്പ് തുടങ്ങി. ഏരിയ കമ്മിറ്റി അംഗങ്ങളായ ബിന്നി ഇമ്മട്ടിയും അനൂപ് ഡേവിസ് കാടയും തമ്മിലുള്ള പരസ്യ ആരോപണങ്ങളിലാണ് അന്വേഷണം. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി കെ ചന്ദ്രശേഖരന്, പി കെ ഡേവിസ് എന്നിവരാണ് സമിതി അംഗങ്ങള്. കരുവന്നൂര് ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് സിപിഐഎം ജില്ലാ കമ്മിറ്റി പ്രതിസന്ധിയിലായതു മുതല് കീഴ്ഘടകങ്ങളില് ആരോപണങ്ങള് ഉയര്ന്നിരുന്നു.

അതിന്റെ ഭാഗമായാണ് തൃശ്ശൂര് ഏരിയാ കമ്മിറ്റിയിലും അലയൊലികള് ഉയര്ന്നത്. തൃശ്ശൂരിലെ വ്യാപാരപ്രമുഖനും നിരവധി ഇടത് സംഘടനകളുടെ നേതാവുമായ ബിന്നി ഇമ്മട്ടിയും തൃശ്ശൂര് കോര്പറേഷന് കൗണ്സിലറായ അനൂപ് ഡേവിസ് കാടയും തമ്മിലുള്ള പരസ്യപ്പോരാണ് ഇതുമായി ബന്ധപ്പെട്ട് ആരംഭിച്ചത്. പാര്ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന വാര്ത്തകള് മാധ്യമങ്ങളില് വരുന്നതിനു പിന്നില് ബിന്നിയാണെന്ന് അനൂപ് ഏരിയാ കമ്മിറ്റി യോഗത്തില് ആരോപണം ഉന്നയിച്ചതോടെയാണ് തുടക്കം.

കപില് സിബൽ സുപ്രീം കോടതി ബാര് അസോസിയേഷന് പ്രസിഡൻ്റ്

ഈ യോഗത്തില് ബിന്നി ഇമ്മട്ടി പങ്കെടുത്തിരുന്നില്ല. തുടര്ന്നുനടന്ന യോഗത്തില് അനൂപിനെതിരേ ബിന്നിയും ആരോപണങ്ങള് ഉന്നയിച്ചു. ഇതിനിടെയാണ് കരുവന്നൂര് കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് അനൂപിനെ പലതവണ ഇഡി ചോദ്യംചെയ്തത്. ഒടുവില് ആരോപണങ്ങള് പാര്ട്ടിയെ ബാധിക്കുന്നുവെന്ന് വിലയിരുത്തി പ്രശ്നം തീര്ക്കാന് മേല്ത്തട്ടില്നിന്നുള്ള ഇടപെടലുണ്ടായി. മാര്ച്ച് അവസാനം തൃശ്ശൂരിലെത്തിയ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് പരസ്യ ആരോപണങ്ങളില് രണ്ടംഗ അന്വേഷണസമിതിയെ നിയോഗിച്ചത്.

To advertise here,contact us