വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന് ഡിവൈഎഫ്ഐ; 7 വര്ഷം, തൃശൂരില് ഒരുകോടി പത്തുലക്ഷം പൊതിച്ചോര്

വയറെരിയുന്നവരുടെ മിഴി നിറയാതിക്കാന് പൊതിച്ചോറ് എന്നതായിരുന്നു സന്ദേശം.

icon
dot image

തൃശൂര്: ജില്ലയില് ഡിവൈഎഫ്ഐ പ്രവര്ത്തകര് ഏഴ് വര്ഷത്തിനിടെ വിതരണം ചെയ്തത് ഒരു കോടി പത്തുലക്ഷം പൊതിച്ചോറുകള്. 2017 മെയ് 16 ന് ആരംഭിച്ച പദ്ധതിയില് പ്രതി ദിനം നാലായിരത്തിലധികം പൊതിച്ചോറാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഏഴാം വാര്ഷികാഘോഷം മെഡിക്കല് കോളേജ് അങ്കണത്തില് ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷന് എ എ റഹീം ഉദ്ഘാടനം ചെയ്തു.

വയറെരിയുന്നവരുടെ മിഴി നിറയാതിക്കാന് പൊതിച്ചോറ് എന്നതായിരുന്നു സന്ദേശം. ജില്ലാ പ്രസിഡന്റ് ആര് എല് ശ്രീലാല് അധ്യക്ഷനായി. സെക്രട്ടറി വി പി ശരത്ത്, കെ കെ രാമചന്ദ്രന് എംഎല്എ, സേവ്യര് ചിറ്റിലപ്പിള്ളി എംഎല്എ, സിപിഐഎം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഷാജന്, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ്, സിപിഐഎം ഏരിയ സെക്രട്ടറിമാരായ കെ രവീന്ദ്രന്, കെ എസ് സുഭാഷ്, മെഡിക്കല് കോളേജ് സൂപ്രണ്ട് ഇന്ചാര്ജ് ഡോ. എം രാധിക, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങള് കെ എസ് റോസല് രാജ്, സുകന്യ ബൈജു, കെ എസ് സെന്തില്കുമാര് എന്നിവര് സംസാരിച്ചു. പരിപാടിയുടെ ചുമതലയുള്ള വളണ്ടിയര് പി എന് സന്തോഷിനെ എ എ റഹിം ആദരിച്ചു. ഏഴാം വാര്ഷികദിനത്തില് വില്വട്ടം മേഖലാ കമ്മിറ്റി പൊതിച്ചോറ് വിതരണവും തൃശൂര് ബ്ലോക്ക് കമ്മിറ്റി പായസ വിതരണവും നടത്തി.

dot image
To advertise here,contact us