മഴ കനക്കും; സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്. നേരത്തെ മൂന്ന് ജില്ലകളിൽ ആയിരുന്നു മുന്നറിയിപ്പ്. എന്നാൽ കാലാവസ്ഥാ കേന്ദ്രം ആറ് ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. മൂന്ന് ദിവസവും ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച രണ്ട് ജില്ലകളിലും ഞായറാഴ്ച മൂന്ന് ജില്ലകളിലും തിങ്കളാഴ്ച ഏഴ് ജില്ലകളിലുമാണ് ഓറഞ്ച് അലേർട്ട്. തിങ്കളാഴ്ച എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്.

To advertise here,contact us