അമീബിക് മസ്തിഷ്കജ്വരം: ആശങ്കയൊഴിയുന്നു, നിരീക്ഷണത്തിലുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്

പൂനെയിലെ പരിശോധനയുടെ ഫലം വന്നിട്ടില്ല

കോഴിക്കോട്: അമീബിക്ക് മസ്തിഷ്ക ജ്വരത്തിന് നിരീക്ഷണത്തിലുള്ള മൂന്ന് കുട്ടികളുടെ ഫലവും നെഗറ്റിവ്. മെഡിക്കല് കോളേജ് ആശുപത്രിയില് നടത്തിയ പ്രാഥമിക പരിശോധനയുടെ ഫലമാണ് നെഗറ്റിവായത്. പൂനെയിലെ പരിശോധനയുടെ ഫലം വന്നിട്ടില്ല.

അതേസമയം അസുഖം സ്ഥിരീകരിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. മലപ്പുറം മൂന്നിയൂര് കളിയാട്ടമുക്ക് സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കല് കോളേജില് തീവ്രപരിചരണ വിഭാഗത്തില് തുടരുന്നത്.

To advertise here,contact us