തൃശ്ശൂർ പൂരത്തിന് വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ

വിദേശ വ്ലോഗർ ആയ യുവതി തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ദുരനുഭവം പങ്കുവച്ചത്.

തൃശ്ശൂര്: തൃശ്ശൂർ പൂരത്തിന് വിദേശ വനിതയോട്  ലൈംഗികാതിക്രമം നടത്തിയ  പ്രതി പിടിയിൽ. ആലത്തൂർ സ്വദേശി മധുവാണ് പിടിയിലായത്. തൃശ്ശൂർ ഈസ്റ്റ് പൊലീസ് ആണ് ഇയാളെ പിടികൂടിയത്. വിദേശ വ്ലോഗർ ആയ യുവതി തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ദുരനുഭവം പങ്കുവച്ചത്. ദൃശ്യങ്ങളും പങ്കുവെച്ചിരുന്നു

വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ ഒരാള് വിദേശവനിതയെ ചുംബിക്കാന് ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില് ആദ്യമുള്ളത്. ഇതിനുപിന്നാലെയാണ് തന്റെ സ്വകാര്യഭാഗത്ത് സ്പര്ശിച്ചതായി വിദേശയുവാവും വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. തൃശ്ശൂര് പൂരത്തിന്റെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങള് എന്ന് പറഞ്ഞാണ് ഇവര് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

To advertise here,contact us