ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർക്ക് എത്തിച്ച കൈമടക്ക് പിടികൂടി വിജിലൻസ്

പാലക്കാട് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം പിന്തുടർന്ന് പണം പിടികൂടിയത്

പാലക്കാട്: ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർക്ക് കൈമടക്ക് നൽകാനായി എത്തിച്ച രണ്ട് ലക്ഷത്തിലേറെ രൂപ വിജിലൻസ് പിടികൂടി. എറണാകുളത്തെ സ്വകാര്യ മദ്യ കമ്പനി ജീവനക്കാരിൽ നിന്നാണ് പാലക്കാട് വിജിലൻസ് സംഘം മുണ്ടൂരിൽ വച്ച് പണം പിടികൂടിയത്.

മുണ്ടൂർ കൺസ്യൂമർഫെഡ് മദ്യവിൽപനശാല കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരിൽ നിന്നാണ് 8000 രൂപ പിടികൂടിയത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ, പണം കൈമാറേണ്ട ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ അടങ്ങിയ ഡയറി മദ്യ കമ്പനി ജീവനക്കാരിൽ നിന്ന് വിജിലൻസ് കണ്ടെടുത്തിട്ടുണ്ട്. പാലക്കാട് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം പിന്തുടർന്ന് പണം പിടികൂടിയത്.

To advertise here,contact us