സെക്രട്ടേറിയറ്റിലെ ബയോമെട്രിക് പഞ്ചിങ് സംവിധാനം തകരാറിൽ; ജീവനക്കാർക്ക് ഹാജർ രേഖപ്പെടുത്താനായില്ല

സാങ്കേതിക തകരാറാണെന്നും വൈകാതെ പ്രശ്നം പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചു.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ബയോമെട്രിക് പഞ്ചിങ് സംവിധാനം തകരാറിൽ. സെക്രട്ടേറിയറ്റിലെ ഇ ഓഫീസിന്റെ വാർഷിക മെയിന്റനൻസ് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ബയോ മെട്രിക് പഞ്ചിങ് സംവിധാനവും തകരാറിൽ ആയതെന്നാണ് അനുമാനം. സാങ്കേതിക തകരാറാണെന്നും വൈകാതെ പ്രശ്നം പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചു. തകരാർ പരിഹരിക്കുന്നതിന് പൊതുഭരണ വകുപ്പ് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജീവനക്കാർക്ക് ഇതുവരെയും ബയോമെട്രിക് സംവിധാനം വഴി ഹാജർ രേഖപ്പെടുത്താൻ ആയിട്ടില്ല. ആശങ്ക വേണ്ടെന്നും ഹാജർ നഷ്ടമാകില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.

രാമങ്കരി പഞ്ചായത്തില് അവിശ്വാസം പാസായി; പ്രസിഡന്റ് സിപിഐഎം വിട്ടു

വാർഷിക മെയിന്റനൻസിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇ ഓഫീസ് സംവിധാനവും പണിമുടക്കിലാണ്. ഇ ഓഫീസ് ഇന്നുമുതൽ സജീവമാകും എന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. ഇ ഓഫീസ് സംവിധാനവും ബയോമെട്രിക് പഞ്ചിങ് സംവിധാനവും ഇന്ന് വൈകുന്നേരത്തോടെ പ്രവർത്തനക്ഷമമാകുമെന്ന പ്രതീക്ഷയിലാണ് പൊതുഭരണ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ മറ്റുചില സർക്കാർ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിങ് സംവിധാനം തകരാറിലായിരുന്നു.

To advertise here,contact us