സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, എട്ട് ജില്ലകളിൽ യെല്ലോ

തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് നാല് ജില്ലകളിൽ മാത്രമാണ് മഴ സാധ്യത കുറവായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളില് ഓറഞ്ച് അലേർട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകകളിൽ അതി ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മൽസ്യ ബന്ധത്തിന് പോകുന്നവരടക്കം ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.

ഈ രണ്ട് ജില്ലകൾക്ക് പുറമെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച എട്ട് ജില്ലകളിലും അടുത്ത അഞ്ചു ദിവസം ശക്തമായ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് തുടങ്ങി നാല് ജില്ലകളിൽ മാത്രമാണ് മഴ സാധ്യത കുറവായി കേന്ദ്ര കാലാവസ്ഥ പ്രവചിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ പലയിടത്തും വേനൽ മഴ ലഭിച്ചിരുന്നു.

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനം: ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു

To advertise here,contact us