മുമ്പ് കഴിച്ച ഗുളിക ഡോക്ടര് പരിശോധിച്ചില്ല; വനിതാ ഡോക്ടറുടെ മുഖത്തടിച്ച് രോഗിക്കൊപ്പം വന്ന സ്ത്രീ

രോഗിയോടൊപ്പം എത്തിയ സ്ത്രീ ജാന്സി ജെയിംസിന്റെ മുഖത്ത് അടിക്കുകയായിരുന്നു.

കൊല്ലം: ചവറയില് വനിതാ ഡോക്ടര്ക്ക് മര്ദനം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില് ജോലി ചെയ്യുന്ന ഡോ ജാന്സി ജെയിംസിന് നേരെയാണ് ആക്രമണമുണ്ടായത്. രോഗിയോടൊപ്പം എത്തിയ സ്ത്രീ ജാന്സി ജെയിംസിന്റെ മുഖത്ത് അടിക്കുകയായിരുന്നു.

രോഗി മുമ്പ് ഉപയോഗിച്ച ഗുളിക ഡോക്ടര് പരിശോധിച്ചില്ലെന്നാരോപിച്ചാണ് പ്രശ്നങ്ങള് തുടങ്ങിയത്. രാത്രി ആശുപത്രിയില് പൊലീസ് എത്തിയെങ്കിലും കേസ് എടുത്തിട്ടില്ല.

To advertise here,contact us