കഞ്ചിക്കോട് ട്രെയിന് ഇടിച്ച് കാട്ടാന ചരിഞ്ഞു; ക്രെയിന് ഉപയോഗിച്ച് മാറ്റി

ചെന്നൈയിലേക്ക് പോകുന്ന എക്സ്പ്രസ്സ് ട്രെയിന് ആണ് 25 വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയെ ഇടിച്ചത്

പാലക്കാട്: പാലക്കാട്- കോയമ്പത്തൂര് പാതയില് ട്രെയിന് ഇടിച്ച് കാട്ടാന ചരിഞ്ഞു. കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ഇന്നലെ രാത്രി 11 മണിക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന എക്സ്പ്രസ്സ് ട്രെയിന് ആണ് 25 വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയെ ഇടിച്ചത്. പുലര്ച്ചെ 2.15 ഓടെയാണ് ആന ചരിഞ്ഞത്.

അപകടത്തെ തുടര്ന്ന് ട്രെയിന് അരമണിക്കൂര് വൈകിയാണ് യാത്ര പുറപ്പെട്ടത്. പിന്നീട് രാവിലെ ആനയെ ക്രെയ്നുപയോഗിച്ച് മാറ്റി. ആനയെ വനം വകുപ്പിന്റെ ഭൂമിയിലേക്ക് മാറ്റാനാണ്തീരുമാനം.

To advertise here,contact us