ഷാഫി പറമ്പിലിന് ഒറ്റക്കെട്ടായി പിന്തുണയെന്ന് കെപിസിസി; വടകരയില് യുഡിഎഫിന്റെ സാംസ്കാരിക കൂട്ടായ്മ

വടകരയില് ഷാഫി പറമ്പിലിന്റെ വിജയം ഉറപ്പിച്ചു കഴിഞ്ഞു.

തിരുവനന്തപുരം: വടകരയിലെ യുഡിഎഫ് സ്ഥാനാര്ത്ഥി ഷാഫി പറമ്പിലിന് ഒറ്റക്കെട്ടായി പിന്തുണ നല്കണമെന്ന് കെപിസിസി അവലോകനയോഗത്തില് തീരുമാനം. ഷാഫിക്കെതിരായ വര്ഗീയ പ്രചാരണങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുകയെന്ന തീരുമാനത്തില് 11-ാം തിയ്യതി വടകരയില് യുഡിഎഫ് നേതൃത്വത്തില് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനിച്ചു.

സൈബര് സഖാക്കളുടെ നേതൃത്വത്തിലാണ് ഷാഫി പറമ്പിലിനെതിരെ വിദ്വേഷ പ്രചാരണം നടന്നതെന്നും വര്ഗീയ വിദ്വേഷം ആളിക്കത്തിക്കുന്ന തരത്തിലുള്ള പ്രചാരണമാണ് നടന്നതെന്നും വാര്ത്താ സമ്മേളനത്തില് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസ്സന് പറഞ്ഞു.

വടകരയില് ഷാഫി പറമ്പിലിന്റെ വിജയം ഉറപ്പിച്ചു കഴിഞ്ഞു. എന്നാല് ഒരു തിരഞ്ഞെടുപ്പുകൊണ്ട് അവസാനിക്കുന്നതല്ലല്ലോ രാജ്യത്തെ സാമുദായിക സൗഹാര്ദം. വിഷലിപ്തമായ പ്രചരണമാണ് നടക്കുന്നത്. മതേതരത്വത്തില് വിശ്വസിക്കുന്ന മാര്ക്സിസ്റ്റ് പാര്ട്ടിയാണ് പിന്നിലെന്നും ഹസ്സന് പറഞ്ഞു. എല്ലാതരത്തിലുള്ള ക്യാംപെയിനും നടത്തുമെന്നും ഹസ്സന് പറഞ്ഞു.

To advertise here,contact us