'റായ്ബറേലിയില് രാഹുലിനെ പിന്തുണയ്ക്കും, വയനാട്ടിലെ വോട്ടര്മാര് വഞ്ചിക്കപ്പെടും'; ബിനോയ് വിശ്വം

കോണ്ഗ്രസിന്റെ രാഷ്ട്രീയ എതിരാളി ബിജെപിയാണെന്ന സത്യം മറന്നുകൊണ്ടാണ് രാഹുല് വയനാട്ടില് മത്സരിച്ചത്.

പാലക്കാട്: ഉത്തര്പ്രദേശിലെ റായ്ബറേലിയില് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായ രാഹുല്ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തില് കോണ്ഗ്രസ് പാര്ട്ടിയെ നയിക്കുന്നവര്ക്ക് രാഷ്ട്രീയ ദൂരക്കാഴ്ചയില്ല. അതുകൊണ്ടാണ് രാഹുലിനെ വയനാട്ടില് മത്സരിപ്പിച്ചതെന്നും ബിനോയ് വിശ്വം പറഞ്ഞു.

സമ്മര്ദം ചെലുത്തിയാണ് വയനാട്ടില് രാഹുലിനെ മത്സരിപ്പിച്ചത്. കോണ്ഗ്രസ് കാണിച്ചത് രാഷ്ട്രീയ മണ്ടത്തരമാണ്. കോണ്ഗ്രസിന്റെ രാഷ്ട്രീയ എതിരാളി ബിജെപിയാണെന്ന സത്യം മറന്നുകൊണ്ടാണ് രാഹുല് വയനാട്ടില് മത്സരിച്ചത്. ഇപ്പോഴത് തിരുത്താന് തയ്യാറായിരിക്കുന്നു. അതുകൊണ്ടാണ് രാഹുലിനെ ബിജെപിക്കെതിരെ പിന്തുണക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

രണ്ടിടത്തും ജയിച്ചാല് രാഹുല് വയനാട്ടില് ഒഴിയാനാണു സാധ്യത. അങ്ങനെ വന്നാല് വയനാട്ടിലെ വോട്ടര്മാരെ കേരളത്തിലെ കോണ്ഗ്രസ് വഞ്ചിച്ചെന്ന് പറയേണ്ടി വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

To advertise here,contact us