കൊച്ചി: മാസപ്പടി വിവാദത്തിൽ കോടതിയിൽ കൂടുതൽ രേഖകൾ ഹാജരാക്കി മാത്യു കുഴൽ നാടൻ. പ്രസ്തുത രേഖകൾ അന്വേഷണം പ്രഖ്യാപിക്കാൻ പര്യാപ്തമാണോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു. കേസ് വിധി പറയാനായി ഈ മാസം ആറിലേക്ക് മാറ്റി. മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരായ മാസപ്പടി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടന്റെ ഹർജിയിൽ കോടതി ഇന്ന് വിധി പറയാൻ ഇരിക്കുകയായിരുന്നു.
കേസ് പരിഗണിച്ചപ്പോൾ കുഴൽനാടന്റെ അഭിഭാഷകൻ കൂടുതൽ രേഖകൾ കോടതിക്ക് കൈമാറുകയായിരുന്നു. സിഎംആർഎല്ലിന് വഴിവിട്ട സഹായം നൽകാൻ മുഖ്യമന്ത്രി ഇടപെട്ടുവെന്നതിനു പര്യാപ്തമായ രേഖകളാണ് ഹാജരാക്കിയതെന്ന് കുഴൽനാടൻ അവകാശപ്പെട്ടു.
അതേസമയം, ഹർജിക്കാരൻ സമർപ്പിച്ച രേഖകൾ അന്വേഷണം പ്രഖ്യാപിക്കാൻ പര്യാപ്തമാണോ എന്നതിൽ കോടതി സംശയം പ്രകടിപ്പിച്ചു. സിഎംആർഎല്ലിന്റെ ആവശ്യങ്ങൾ സർക്കാർ തള്ളിയതല്ലേ എന്നും റവന്യു വകുപ്പ് നൽകിയ രേഖകളുടെ അടിസ്ഥാനത്തിൽ കോടതി ചോദിച്ചു. കേസ് വിധി പറയാനായി ഈ മാസം ആറിലേക്ക് മാറ്റി. കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നാണ് കുഴല്നാടന്റെ ആവശ്യം.
മാത്യു കുഴൽനാടൻ നൽകിയത് സുപ്രധാന തെളിവുകൾ
'രാജകുമാരൻ വയനാട്ടിൽ തോൽക്കാൻ പോകുന്നു, ഭയക്കരുത്'; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി