എല്ലാവർക്കും കയറി കൊട്ടിയിട്ട് പോകാനുള്ള ചെണ്ടയല്ല ചെങ്കൊടി പിടിക്കുന്ന വനിതകൾ: എ എ റഹീം

സൈബർ ഗുണ്ടകളെ രാഷ്ട്രീയപരമായി നേരിടുമെന്ന് എ എ റഹീം പറഞ്ഞു

തിരുവനന്തപുരം: വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരെയും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരേയും സൈബർ ആക്രമണം നടന്നുകൊണ്ടിരിക്കുന്നുവെന്ന് എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറിയുമായ എ എ റഹീം.  എല്ലാവർക്കും കയറി കൊട്ടിയിട്ട് പോവാനുള്ള ചെണ്ടകളല്ല ചെങ്കൊടി പിടിക്കുന്ന വനിതകൾ. ഒരു തെറ്റും ചെയ്യാത്തവരെ അസഭ്യം വിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുത്ത് കോൺഗ്രസ് നട്ടുനനച്ചു വളർത്തുന്ന ക്രിമിനൽ സംഘം സമൂഹ മാധ്യമങ്ങളിലൂടെ എന്തും വിളിച്ച് പറയുന്നു.കോൺഗ്രസ് ഇറക്കി വിട്ട സൈബർ ഗുണ്ടകളെ തിരിച്ചു വിളിക്കാൻ കോൺഗ്രസ് തയ്യാറാവണം. സൈബർ ഗുണ്ടകളെ രാഷ്ട്രീയ പരമായി നേരിടുമെന്നും എ എ റഹീം പറഞ്ഞു.

ഒരു സ്ത്രീ തന്നെ അശ്ലീലം കാണിച്ച് എന്ന് വെറുതെ പറയുമോ?ചെറുപ്രായത്തിൽ മേയർ ആയിവന്ന ആര്യയെ അന്ന് മുതലേ രാഷ്ട്രീയ ലക്ഷ്യം വെച്ച് ആക്രമിച്ചു കൊണ്ടിരിക്കുന്നുവെന്നും റഹീം കൂട്ടിച്ചേർത്തു.

To advertise here,contact us