ആന്ധ്രയിൽ നിന്ന് ആലപ്പുഴയിലേക്ക് പോയിരുന്ന മീൻ ലോറി അപകടത്തിൽപെട്ടു; രണ്ട് മരണം

ഇതിന് മുൻപും നിരവധി അപകടങ്ങളുണ്ടായ മേഖല കൂടിയാണിത്

കൊച്ചി: എറണാകുളം ആലുവയിൽ വാഹനാപകടത്തിൽ രണ്ട് മരണം. ആന്ധ്രയിൽ നിന്ന് ആലപ്പുഴയിലേക്ക് മീനുമായി പോയിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. പുലർച്ചെ രണ്ട് മണിയോടടുത്ത് ലോറി മെട്രോ തൂണിൽ ഇടിച്ചായിരുന്നു അപകടം. മരിച്ചത് ആന്ധ്ര സ്വദേശികളായ മല്ലികാർജുൻ, ഹബീബ് ഭാഷ എന്നിവരാണ്. അപകടം നടന്ന ഉടൻ നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആലുവ മുട്ടത്ത്, തൈക്കാവിനടുത്തുള്ള പില്ലർ നമ്പർ 157ലാണ് ലോറി ഇടിച്ചത്. അമിത വേഗത്തിലാണ് ലോറി വന്നിരുന്നത്. ഡ്രൈവർ ഉറങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതിന് മുൻപും നിരവധി അപകടങ്ങളുണ്ടായ മേഖല കൂടിയാണിത്. മുട്ടം യാർഡിലേക്ക് പോകുന്ന മെട്രോ ലൈനിന്റെ പില്ലർ റോഡിന്റെ ഇടത് ഭാഗത്താണ് ഈ പില്ലറുള്ളത്.

ആലുവയിലെ ഗുണ്ടാ ആക്രമണം: അഞ്ചുപേർ കസ്റ്റഡിയിൽ, പൊലീസ് അന്വേഷണം ഊർജ്ജിതം

To advertise here,contact us