'തന്നെ വര്ഗീയവാദിയാക്കിയത് മാധ്യമപ്രവര്ത്തകയുടെ നേതൃത്വത്തില്'; ഷാഫി പറമ്പില്

'വ്യക്തിഹത്യ സംബന്ധിച്ചും വർഗീയത സംബന്ധിച്ചും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.'

കോഴിക്കോട്: വടകര ലോക്സഭ തിരഞ്ഞെടുപ്പിലും ശേഷവും ഉയര്ന്ന വാദപ്രതിവാദങ്ങളോട് പ്രതികരിച്ച് വടകരയിലെ യുഡിഎഫ് സ്ഥാനാര്ത്ഥി ഷാഫി പറമ്പില്. വർഗീയ ചാപ്പ എന്തായാലും തന്റെ മേൽ വീഴില്ലെന്ന് ഷാഫി പറഞ്ഞു. പ്രചരണ സമയത്ത് വർഗീയ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് കുറച്ചുകൂടി നന്നായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പില് വ്യക്തിഹത്യ സംബന്ധിച്ചും വർഗീയത സംബന്ധിച്ചും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങളുടെ അനുകൂല്യം അവിടെയില്ലെന്നും ഷാഫി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറെ കണ്ടുവെന്ന ആരോപണത്തോടും ഷാഫി പ്രതികരിച്ചു. ബിജെപി പ്രഭാരിയെ എന്തിനാണ് മുഖ്യമന്ത്രി കാണുന്നത്. അവർ തമ്മിൽ കാണേണ്ട ഒരു സാഹചര്യവവും ഇല്ല. അതീവ രഹസ്യമായാണ് കൂടിക്കാഴ്ച നടന്നതെന്നും ഷാഫി പറഞ്ഞു.

തന്നെ വർഗീയവാദിയാക്കിയത് മാധ്യമപ്രവർത്തകയുടെ നേതൃത്വത്തിലാണെന്ന ആരോപണവും ഷാഫി ഉന്നയിച്ചു. പിആർ ടീമിനെ ആർക്കും നിയമിക്കാം. പക്ഷെ മാധ്യമപ്രവർത്തക ആയി അത് ചെയ്യുന്നതാണ് പ്രശ്നമെന്നും ഷാഫി പറഞ്ഞു.

To advertise here,contact us