വിവാദങ്ങൾ അവസാനിക്കാതെ വടകര; എൽഡിഎഫ് സൈബർ ആക്രമണ ആരോപണങ്ങൾക്കെതിരെ പ്രചാരണത്തിനൊരുങ്ങി യുഡിഎഫ്

വർഗീയത ആരോപിച്ചിറക്കിയ സൈബർ ആക്രമണ വിവാദം വടകരയിൽ വോട്ടെടുപ്പിന് ശേഷവും അവസാനിക്കുന്നില്ല.

കോഴിക്കോട്: വടകരയിൽ സിപിഐഎമ്മിൻ്റെ വർഗീയ ധ്രുവീകരണ ആരോപണങ്ങൾക്കെതിരെ പ്രചാരണം ആരംഭിക്കാൻ യുഡിഎഫ്. തിരഞ്ഞെടുപ്പിന് ശേഷവും സിപിഐഎം ആരോപണം തുടരുന്ന സാഹചര്യത്തിലാണ് നടപടി. വോട്ടെടുപ്പിന് ശേഷവും സൈബർ ആക്രമണ വിവാദം വടകരയിൽ അവസാനിക്കുന്നില്ല.

സിപിഐഎം സംസ്ഥാന നേതൃത്വം തന്നെ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിറുത്തി ആരോപണങ്ങൾ തുടരുകയാണ്. കോൺഗ്രസ് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്നും ബിജെപി വോട്ടുകൾ കോൺഗ്രസിന് നൽകാൻ പരസ്യ ധാരണ ഉണ്ടാക്കിയെന്നുമായിരുന്നു എം വി ഗോവിന്ദൻ്റെ വിമർശനം. ഇതോടെ തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കാതെ ഇടത് പക്ഷത്തിനെതിരെ ക്യാമ്പെയ്നിറങ്ങുകയാണ് യുഡിഎഫ്.

സാമൂഹിക രാഷ്ട്രീയ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിനൊപ്പം സൈബർ പ്രതിരോധമൊരുക്കാനും യുഡിഎഫ് ആലോചിക്കുന്നുണ്ട്.

To advertise here,contact us