ഇപി ജയരാജന് വിവാദം; 'ഇംഗ്ലീഷില് മറുപടി പറഞ്ഞു, ഇനി ഹിന്ദിയില് വേണോ?', യെച്ചൂരിയുടെ ചോദ്യം

കൂടുതലൊന്നും പറയാനില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ന്യൂഡല്ഹി: ഇ പി ജയരാജന് വിവാദത്തില് പ്രതികരിക്കാതെ സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തില് കേരളത്തില് പാര്ട്ടി മറുപടി പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ഡല്ഹിയില് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമപ്രവര്ത്തകരുടെ ആവര്ത്തിച്ചുള്ള ചോദ്യത്തിന് 'ഇംഗ്ലീഷില് മറുപടി പറഞ്ഞു, ഇനി ഹിന്ദിയില് വേണോ' എന്ന് യെച്ചൂരി ചോദിച്ചു. കേരളത്തില് എത്ര സീറ്റ് നേമെന്ന ചോദ്യത്തിന്, ഇത് രാഷ്ട്രീയപോരാട്ടമാണെന്നും എല്ലാ സീറ്റിലും വിജയിക്കാനാണ് മത്സരിക്കുന്നത് എന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി.

To advertise here,contact us