വിദ്യാര്ഥി പുഴയില് മുങ്ങി മരിച്ചു

കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം

കൊച്ചി: കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്ഥി പുഴയില് മുങ്ങി മരിച്ചു. മലയാറ്റൂര് ആറാട്ട് കടവില് കുളിക്കാനിറങ്ങിയ മലയാറ്റൂര് പള്ളശ്ശേരി വീട്ടില് മിഥുന് (15) ആണ് മരിച്ചത്.

വൈകീട്ട് കൂട്ടുകാരൊത്ത് കുളിക്കാനിറങ്ങിയതാണ് മിഥുന്. ഇതിനിടെ പുഴയിലെ ആഴത്തില് അകപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മലയാറ്റൂര് സെന്റ് തോമസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്ഥിയാണ്.

To advertise here,contact us