കല്പ്പറ്റയില് കാട്ടുപന്നിയുടെ ആക്രമണം; എട്ടു വയസ്സുകാരന് ഉള്പ്പെടെ മൂന്ന് പേര്ക്ക് പരിക്ക്

പരിക്കേറ്റ മൂന്നു പേരെയും ആശുപത്രിയിലേക്ക് മാറ്റി.

കല്പ്പറ്റ: വയനാട് കല്പ്പറ്റയില് കാട്ടുപന്നിയുടെ ആക്രമണത്തില് മൂന്നു പേര്ക്ക് പരിക്ക്. പെരുന്തട്ട സ്വദേശി വെള്ളിത്തൊടിക മുഹമ്മദ്, ഭാര്യ സുഹറ, എട്ടു വയസ്സുള്ള മകന് എന്നിവര്ക്കാണ് പരിക്കേറ്റത്. കുട്ടി മുറ്റത്ത് കളിച്ചു കൊണ്ടിരിക്കവേ പന്നി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ മൂന്നു പേരെയും ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ടോടെ ആയിരുന്നു സംഭവം.

സംസ്ഥാനത്ത് പല ജില്ലകളിലും വന്യമൃഗ ആക്രമണം രൂക്ഷമാണ്. വന്യമൃഗ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് ദുരന്ത നിവാരണ വകുപ്പ് കഴിഞ്ഞമാസം ഉത്തരവിറക്കിയിരുന്നു. മനുഷ്യവന്യജീവി സംഘര്ഷം ലഘൂകരിക്കുന്ന പ്രവര്ത്തനങ്ങള്ക്ക് സംസ്ഥാനതല സമിതി, ഉദ്യോഗസ്ഥ നിയന്ത്രണ സമിതി, ജില്ലാതല നിയന്ത്രണ സമിതി, പ്രാദേശികതല ജാഗ്രതാ സമിതി എന്നിവ രൂപീകരിച്ചിരുന്നു.

To advertise here,contact us