ഇസ്ലാമിനെതിരെ ഉൽപാദിപ്പിക്കുന്ന വെറുപ്പിനെ സ്നേഹം കൊണ്ട് തോല്പ്പിക്കണം; അബൂബക്കര് മുസ്ലിയാര്

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് ഇത് രണ്ടാംതവണയാണ് കാന്തപുരം സമാന അഭിപ്രായം പ്രകടിപ്പിക്കുന്നത്.

മലപ്പുറം: വിദ്വേഷ രാഷ്ട്രീയത്തെ സ്നേഹം കൊണ്ട് തോല്പ്പിക്കണമെന്ന് ആവര്ത്തിച്ച് കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര്. മതത്തിന്റെ പേരില് മനുഷ്യര്ക്കിടയില് കലഹം സൃഷ്ടിക്കുന്നവരെ സ്നേഹം കൊണ്ട് തോല്പ്പിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര് പറഞ്ഞു. തിരഞ്ഞെടുപ്പില് സുന്നി എ പി വിഭാഗത്തിന്റെ പിന്തുണ ആര്ക്കെന്ന കാര്യത്തില് രാഷ്ട്രീയ കൗതുകം തുടരുന്നതിനിടയിലാണ് കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ പ്രതികരണം.

എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി മലപ്പുറം എടപ്പാളില് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കാന്തപുരം നിലപാട് പറഞ്ഞത്. സൂഫീ പണ്ഡിതരുടെ ജീവിത സംസ്കാരവും പ്രബോധന മാതൃകകളും ആഴത്തില് പഠിച്ച് പകര്ത്തുകയാണ് വിശ്വാസികള് ചെയ്യേണ്ടത്. പ്രതിസന്ധി ഘട്ടങ്ങളെ വളര്ച്ചയുടെ ഊര്ജമായി ഉപയോഗിച്ച അതിജീവനത്തിന്റെ ചരിത്രമാണ് ഇസ്ലാമിന്റേത്. ഇസ്ലാമിനെതിരെ നിരന്തരം ഉല്പാദിപ്പിക്കപ്പെടുന്ന വെറുപ്പിനെ സ്നേഹം കൊണ്ടും സൗഹൃദം കൊണ്ടും തോല്പ്പിച്ചതാണ് ചരിത്രമെന്നും കാന്തപുരം എ പി അബൂബക്കര് മുസ്ലിയാര് വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് ഇത് രണ്ടാംതവണയാണ് കാന്തപുരം സമാന അഭിപ്രായം പ്രകടിപ്പിക്കുന്നത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഉപാസകരെ തിരിച്ചറിഞ്ഞ് ജാഗ്രതയോടെ വോട്ട് ചെയ്യണമെന്ന കാന്തപുരത്തിന്റെ പ്രസ്താവന നേരത്തെ ചര്ച്ചയായിരുന്നു.

To advertise here,contact us