മെഡിക്കല് കോളേജിനുള്ളില് കാട്ടുപന്നി; അത്യാഹിത വിഭാഗത്തിന് സമീപത്തേക്ക് പാഞ്ഞുകയറി, പരിഭ്രാന്തി

ഇന്ന് പുലര്ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം

പത്തനംതിട്ട: കോന്നി മെഡിക്കല് കോളേജിനുളളില് കാട്ടുപന്നി കയറി. അത്യാഹിത വിഭാഗത്തിന്റെ സമീപത്തേക്കാണ് കാട്ടുപന്നി പാഞ്ഞുകയറിയത്. ഇന്ന് പുലര്ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കാഷ്വാലിറ്റിയില് അടക്കം ഒടിയെത്തിയ കാട്ടുപന്നി പരിഭ്രാന്തി സൃഷ്ടിച്ചു. ആര്ക്കും അപകടമുണ്ടായിട്ടില്ല. സംഭവസമയം ജീവനക്കാര് മാത്രമാണുണ്ടായിരുന്നത്. ഒടുവില് സുരക്ഷാജീവനക്കാര് കാട്ടുപന്നിയെ ഓടിച്ച് വിടുകയായിരുന്നു.

To advertise here,contact us