തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മുന്നില് തടസ്സങ്ങളില്ല; തൃശ്ശൂര് പൂരത്തിനുണ്ടാവും

പങ്കെടുക്കാന് അനുവാദം ലഭിച്ചതോടെ നെയ്തലക്കാവിലമ്മയുടെ തിടമ്പ് പുറത്തേറ്റിയാണ് രാമചന്ദ്രനെത്തുക.

തൃശ്ശൂര്: ഗജരാജന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശ്ശൂര് പൂരത്തിനുണ്ടാവും. ഫിറ്റ്നസ് പരിശോധനയില് വിജയിച്ചതോടെയാണ് രാമചന്ദ്രന് പൂരത്തില് പങ്കെടുക്കാന് കഴിയുന്ന അവസ്ഥയുണ്ടായത്. അമിക്കസ് ക്യൂറിയും വെറ്റിനറി ഡോക്ടര്മാരും അനുകൂല റിപ്പോര്ട്ട് നല്കി. അന്തിമ തീരുമാനം ചീഫ് വൈല്ഡ് ലൈഫ് വാര്ഡന്റേതാണ്.

പങ്കെടുക്കാന് അനുവാദം ലഭിച്ചതോടെ നെയ്തലക്കാവിലമ്മയുടെ തിടമ്പ് പുറത്തേറ്റിയാണ് രാമചന്ദ്രനെത്തുക. എട്ടോടെ നെയ്തലക്കാവില് നിന്ന് രാമചന്ദ്രന് പുറപ്പെടും. 11 മുമ്പായി രാമചന്ദ്രന് റൗണ്ടില് പ്രവേശിക്കും.

To advertise here,contact us