മോദിയെ കൂടുതല് എതിര്ക്കുന്നത് സിപിഐഎം; യെച്ചൂരി

'ചിലപ്പോഴെല്ലാം കോണ്ഗ്രസ് നിശബ്ദത പാലിക്കുന്നു'

പാലക്കാട്: മോദിക്കെതിരെ എറ്റവും കൂടുതല് വിമര്ശനം ഉന്നയിക്കുന്നത് സിപിഐഎമ്മാണെന്ന് ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. പാലക്കാട് എല്ഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന് 24 മണിക്കൂറും ബിജെപിയെയാണ് ആക്രമിക്കുന്നതെന്നും പക്ഷേ പിണറായി 24 മണിക്കൂറും തന്നെ ആക്രമിക്കുന്നുവെന്നും രാഹുല് ഗാന്ധി സിപിഐഎമ്മിനെ വിമര്ശിച്ച് ആരോപണമുന്നയിച്ചിരുന്നു.

ഇതിനെതിരെയാണ് കോണ്ഗ്രസിനെ വിമര്ശിച്ച് യെച്ചൂരി രംഗത്തെത്തിയത്. മോദിക്കെതിരെ സംസാരിക്കുന്നത് തങ്ങളാണ്. പൗരത്വ ഭേദഗതി നിയമം, ആര്ട്ടിക്കിള് 370 വിഷയങ്ങളില് തങ്ങള് മാത്രമാണ് മോദിക്കെതിരായ നിലപാട് സ്വീകരിച്ചത്. ഇക്കാര്യത്തിലെല്ലാം കോണ്ഗ്രസ് നിശബ്ദതയാണ് പാലിച്ചത്. 2004ലെ പോലെ കേരളത്തില് ഇത്തവണ ഇടതുപക്ഷം വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും യെച്ചൂരി പറഞ്ഞു.

To advertise here,contact us