വയനാട് സുഗന്ധഗിരിയിലെ അനധികൃത മരംമുറി: ഉദ്യോഗസ്ഥര്ക്കെതിരായ നടപടി പിന്വലിച്ചു

സര്ക്കാര് നിയോഗിച്ച പ്രത്യേക വനം വിജിലന്സ് സംഘം കഴിഞ്ഞദിവസം റിപ്പോര്ട്ട് സമര്പ്പിച്ചിരുന്നു

കല്പ്പറ്റ: വയനാട് സുഗന്ധഗിരിയിലെ അനധികൃത മരം മുറിയില് ഉദ്യോഗസ്ഥര്ക്കെതിരായ നടപടി പിന്വലിച്ച് വനംവകുപ്പ്. സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന ഉള്പ്പടെയുള്ളവരുടെ സസ്പെന്ഷനാണ് പിന്വലിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റേഞ്ച് ഓഫീസര് അടക്കം മറ്റു മൂന്നുപേരെയുമാണ് സസ്പെന്ഡ് ചെയ്തിരുന്നത്. എന്നാല് വിശദീകരണം ചോദിക്കാതെയുള്ള നടപടി നിലനില്ക്കില്ലെന്ന വിലയിരുത്തലിനെ തുടര്ന്നാണ് വനംവകുപ്പിന്റെ നടപടി.

സര്ക്കാര് നിയോഗിച്ച പ്രത്യേക വനം വിജിലന്സ് സംഘത്തിന്റെ റിപ്പോര്ട്ട് നേരത്തെ സമര്പ്പിച്ചിരുന്നു. വിശദീകരണം ചോദിക്കണമെന്ന് അന്വേഷണ റിപ്പോര്ട്ടില് നിര്ദേശം ഉണ്ടായിരുന്നു. എന്നാല് ഇത് പാലിച്ചിരുന്നില്ല. തുടര്ന്നാണ് സസ്പെന്ഷന് പിന്വലിച്ചുകൊണ്ടുള്ള നടപടി. കേസ് കോടതിയില് എത്തിയാല് തിരിച്ചടി നേരിടുമെന്നാണ് നിഗമനം.

To advertise here,contact us