ജോണ് ബ്രിട്ടാസിന്റെ പ്രഭാഷണം വിലക്കി കേരള വി സി

ഇന്ന് ഉച്ചയ്ക്ക് 1.15 ന് യൂണിവേഴ്സിറ്റി എംപ്ലേയീസ് ഹാളിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്.

തിരുവനന്തപുരം: ജോണ് ബ്രിട്ടാസ് എം പി കേരള സര്വ്വകലാശാലയില് നടത്താനിരുന്ന പ്രഭാഷണം വൈസ് ചാന്സലര് തടഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടികാട്ടിയാണ് നടപടി. 'ഇന്ത്യന് ജനാധിപത്യം, വെല്ലുവിളികളും കടമകളും' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം നടത്തേണ്ടിയിരുന്നത്.

ഇന്ന് ഉച്ചയ്ക്ക് 1.15 ന് യൂണിവേഴ്സിറ്റി എംപ്ലേയീസ് ഹാളിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. ഇടതുജീവനക്കാരുടെ സംഘടനയായ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയനാണ് പ്രതിമാസ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. എല്ലാ മാസവും പരമ്പര നടത്താറുണ്ടെന്നും പ്രഭാഷണ പരമ്പര പൊതുപരിപാടിയല്ലെന്നും യൂണിയന് ഭാരവാഹികള് പറഞ്ഞു.

പരിപാടി നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോ യൂണിവേഴ്സിറ്റി രജിസ്ട്രാറോ നിര്ദേശം നല്കിയിട്ടില്ലെന്നും ഭാരവാഹികള് പറഞ്ഞു.

To advertise here,contact us