പാലക്കാട് തെരുവ് നായയുടെ ആക്രമണം; ഏഴ് വയസുകാരന് പരിക്ക്

കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം

പാലക്കാട്: ഒരിടവേളക്ക് ശേഷം പാലക്കാട് തെരുവ് നായ ശല്യം വീണ്ടും രൂക്ഷമാവുകയാണ്. പാലക്കാട് തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയിൽ ഏഴു വയസുകാരനെ തെരുവ് നായ ആക്രമിച്ചു. പെട്ടിക്കട സ്വദേശി കുന്നുപുറത്ത് സക്കീർ ഹുസൈൻ്റെ മകൻ മുഹമ്മദ് ഹിഷാനെയാണ് തെരുവ് നായ ആക്രമിച്ചത്.

പള്ളിയിലേക്ക് പോകുന്നതിനിടയിൽ പെട്ടിക്കട ജനകീയ വായനശാലയുടെ സമീപത്ത് വെച്ചാണ് നായ്ക്കൾ കൂട്ടമായി കുട്ടിയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹാഷിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.

പാനൂർ ബോംബ് സ്ഫോടനം: സിബിഐ അന്വേഷണം വേണം, ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് കത്തയച്ച് കോൺഗ്രസ്

To advertise here,contact us