അനിൽ ആൻ്റണിക്ക് എതിരായ ആരോപണം എ കെ ആൻ്റണിയെ ലക്ഷ്യം വച്ചുള്ള നീക്കം; കെ സുരേന്ദ്രൻ

ഡിവൈഎഫ്ഐ പ്രവർത്തകർ വി മുരളീധരനെ ആക്രമിക്കാൻ ശ്രമിച്ചെന്നും സിപിഐഎം ഭീകരവാദ സംഘടനയായി മാറിയെന്നും അദ്ദേഹം പറഞ്ഞു

കണ്ണൂർ : പാനൂർ ബോംബ് സ്ഫോടനത്തിൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബോംബ് നിർമ്മാണത്തിൽ വൈദഗ്ധ്യം ഉള്ളവരുടെ ലിസ്റ്റ് പൊലിസിൻ്റെ കയ്യിൽ ഉണ്ട് അവിടേക്ക് അന്വേഷണം പോകുന്നില്ലെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

അനിൽ ആൻ്റണിക്ക് എതിരെ ദല്ലാൾ നന്ദകുമാർ നടത്തിയ ആരോപണം എ കെ ആൻ്റണിയെ ലക്ഷ്യം വച്ചുള്ള നീക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. അനിൽ ആൻ്റണി ബിജെപിയിൽ വന്നതിൽ പിന്നെ എ കെ ആൻ്റണിയെ ഫിനിഷ് ചെയ്യാൻ നീക്കമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കേരള സ്റ്റോറിക്ക് ബദല് കൊണ്ടുവന്നിട്ട് കാര്യം ഇല്ലായെന്നും അത് നടന്ന സ്റ്റോറിയാണ്. ഡിവൈഎഫ്ഐ പ്രവർത്തകർ വി മുരളീധരനെ ആക്രമിക്കാൻ ശ്രമിച്ചെന്നും സിപിഐഎം ഭീകരവാദ സംഘടനയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

'സുൽത്താൻ ബത്തേരി അല്ല, ഗണപതിവട്ടം തന്നെ'; നിലപാട് ആവർത്തിച്ച് കെ സുരേന്ദ്രൻ

To advertise here,contact us