കെടിയു വിസി നിയമനം; സെര്ച്ച് കമ്മിറ്റി രൂപീകരിക്കും

കമ്മറ്റിയിലെ അംഗങ്ങള് ആരൊക്കെ എന്ന് പിന്നീട് വ്യക്തമാക്കും

തിരുവനന്തപുര; കെടിയു വിസി നിയമനത്തില് സെര്ച്ച് കമ്മിറ്റി രൂപീകരിക്കാന് സര്ക്കാര് ഉത്തരവിറക്കി. രാഷ്ട്രപതിക്ക് അയച്ച ബില്ലിലെ വ്യവസ്ഥകള് പ്രകാരമാണ് ഉത്തരവ്. കമ്മറ്റിയിലെ അംഗങ്ങള് ആരൊക്കെ എന്ന് പിന്നീട് വ്യക്തമാക്കുമെന്ന് ഉത്തരവില് പറയുന്നു. രണ്ട് സര്ക്കാര് പ്രതിനിധികള് കമ്മിറ്റിയില് ഉണ്ടാകും.

യൂണിവേഴ്സിറ്റി, യുജിസി, ഉന്നത വിദ്യാഭ്യാസ കൗണ്സില് എന്നിവിടങ്ങളിലെ പ്രതിനിധികളെ ഉള്പ്പെടുത്തുമെന്നും സര്ക്കാര് ഉത്തരവില് സൂചിപ്പിക്കുന്നു. കെടിയു വിസി നിയമനത്തില് സര്ക്കാര്, ഗവര്ണര് പോര് മുമ്പ് രൂക്ഷമായിരുന്നു. മുമ്പ് കെടിയു താല്ക്കാലിക വിസിയായി ഡോ. സിസി തോമസിനെ നിയമിച്ച ഗവര്ണറുടെ ഉത്തരവിനെതിരെ സര്ക്കാര് ഹൈക്കോടതിയില് ഹര്ജി സമര്പ്പിച്ചിരുന്നു. അന്ന് സര്ക്കാര് വാദത്തില് കഴമ്പുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

പിന്നീട് സിസി തോമസ് വിരമിച്ചതിനെ തുടര്ന്ന് സര്ക്കാറുമായുള്ള വഴക്കിന് വിരാമമിട്ട് സര്ക്കാര് നിര്ദേശിച്ച ഡോ. സജി ഗോപിനാഥിനെ വിസിയായി നിയമിക്കുകയായിരുന്നു. എന്നാല്, ഇപ്പോള് പുതിയ വിസി നിയമനത്തിന് വീണ്ടും ഗവര്ണറെ മറികടന്നാണ് ഇപ്പോള് സെര്ച്ച് കമ്മിറ്റി രൂപീകരിക്കാന് സര്ക്കാര് ഉത്തരവിറങ്ങിയിരിക്കുന്നത്.

To advertise here,contact us