ബൈക്ക് ടാങ്കറുമായി കൂട്ടിയിടിച്ച് അപകടം; അച്ഛനും മകനും മരിച്ചു

ആലപ്പുഴ ജില്ലയിലെ പുറക്കാടാണ് ഇന്ന് രാവിലെ അപകടമുണ്ടായത്

ആലപ്പുഴ: ബൈക്ക് ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില് അച്ഛനും മകനും മരിച്ചു. ആലപ്പുഴ ജില്ലയിലെ പുറക്കാട് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പുറക്കാട് സ്വദേശി സുദേവ്, മകന് ആദിദേവ് എന്നിവരാണ് മരിച്ചത്. സുദേവിന്റെ ഭാര്യ വിനീതക്ക് അപകടത്തില് ഗുരുതരമായി പരിക്കേറ്റു. മൂവരും ബൈക്കില് യാത്ര ചെയ്യുന്നതിനിടെ ടാങ്കര് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

To advertise here,contact us