കോട്ടയം ജില്ല യുഡിഎഫ് താത്കാലിക ചെയർമാനായി ഇ ജെ ആഗസ്തിയെ തിരഞ്ഞെടുത്തു

യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് സജി മഞ്ഞക്കടമ്പിൽ രാജിവെച്ചതിനേത്തുടർന്നാണ് ആഗസ്തി തിരഞ്ഞെടുത്തത്

icon
dot image

കോട്ടയം: കോട്ടയം ജില്ലയിലെ യുഡിഎഫിൻ്റെ താത്കാലിക ചെയർമാനായി ഇ ജെ ആഗസ്തിയെ തിരഞ്ഞെടുത്തു. കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫാണ് ആഗസ്തിയുടെ പേര് നിർദേശിച്ചത്. തുടർന്ന് ജില്ലാ യുഡിഎഫ് നേതൃയോഗം ആഗസ്തിയുടെ പേര് നിർദേശിക്കുകയായിരുന്നു. 25 വർഷമായി യുഡിഎഫ് ചെയർമാനായിരുന്നു ആഗസ്തി.

യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് സജി മഞ്ഞക്കടമ്പിൽ രാജിവെച്ചതിനേത്തുടർന്നാണ് ആഗസ്തി തിരഞ്ഞെടുക്കപ്പെട്ടത്. സജി മഞ്ഞക്കടമ്പിനെ അനുനയിപ്പിക്കാൻ പി ജെ ജോസഫ് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. തുടർന്നാണ് ആഗസ്തി സ്ഥാനമേറ്റത്.

എന്നാൽ സജി മഞ്ഞക്കടയിലിൻ്റെ രാജി സംബന്ധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചിരുന്നു. സജിയുടെ രാജി വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് കോട്ടയം എംഎൽഎ കൂടിയായ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞത്.

ബന്ധത്തിൽ നിന്ന് പിന്മാറിയില്ല, ഒഴിവാക്കാൻ മലയാളി നഴ്സിനെ കൊല്ലപ്പെടുത്തി ; സുഹ്യത്ത് പിടിയിൽ

dot image
To advertise here,contact us
dot image