ചീഫ് ഇലക്ടറൽ ഓഫീസർക്ക് 'ചാണക സംഘി'യെന്ന് ആക്ഷേപം; വാട്സ്ആപ്പ് ഭീഷണിയിൽ കേസ്

ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് എം. കൗളിൻ്റെ ഔദ്യോഗിക വാട്സ് ആപ്പ് നമ്പറിലേക്കാണ് അധിക്ഷേപ സന്ദേശം എത്തിയത്

പത്തനംതിട്ട: സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് വാട്സ്ആപ്പിലൂടെ ഭീഷണി. ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് എം. കൗളിൻ്റെ ഔദ്യോഗിക വാട്സ് ആപ്പ് നമ്പറിലേക്കാണ് അധിക്ഷേപ സന്ദേശം എത്തിയത്. ആറ്റിങ്ങലിലെ ഇരട്ട വോട്ട് വിഷയത്തിലായിരുന്നു ഭീഷണി. ചാണക സംഘിയെന്ന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറെ അധിക്ഷേപിക്കുകയും ചെയ്തു. തിരുവല്ല പെരിങ്ങര സ്വദേശി റോബിൻ ജോണിനെതിരെ പൊലീസ് കേസെടുത്തു.

To advertise here,contact us