മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മുസ്ലിം സമുദായത്തിൽ നിന്ന് വോട്ട് കുറയുമെന്ന് കെ ടി ജലീൽ എംഎൽഎ. നിലവിൽ മുസ്ലിം സംഘടനകൾക്ക് ലീഗിനോട് വിയോജിപ്പുണ്ട്. അങ്ങനെ നഷ്ടപ്പെടുന്ന വോട്ടുകൾക്ക് പകരമായാണ് യുഡിഎഫ് എസ്ഡിപിഐ പിന്തുണ നേടിയത്. തുടക്കത്തിൽ എസ്ഡിപിഐയെ എതിർക്കാതിരുന്ന യുഡിഎഫ് മുസ്ലിം സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നിലപാട് മാറ്റിയെന്നും കെ ടി ജലീൽ പറഞ്ഞു.
ഇപ്പോൾ എസ്ഡിപിഐയെ തള്ളിപ്പറയുന്ന യുഡിഎഫ് പിന്നീട് അവരുടെ പിന്തുണ ഉറപ്പാക്കും. മനസില്ലാമനസോടെയാണ് എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ് പറഞ്ഞത്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിലും കോൺഗ്രസ് സമാന നിലപാട് സ്വീകരിച്ചു. മുസ്ലിം തീവ്രവാദത്തെ തടയുന്നത് ലീഗാണെന്നത് അവരുടെ അവകാശവാദം മാത്രമാണ്. എസ്ഡിപിഐയുടെ സഹായം പരസ്യമായി ലീഗ് വാങ്ങിയിട്ടുണ്ടെന്നും ജലീൽ ആരോപിച്ചു.
കണ്ണൂര് ബോംബ് സ്ഫോടനം: ചികിത്സയിലായിരുന്ന സിപിഐഎം പ്രവര്ത്തകന് മരിച്ചു
രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടയിൽ പി കെ കുഞ്ഞാലിക്കുട്ടിക്ക് തലചുറ്റൽ ഉണ്ടായത് പച്ചപതാക ഇല്ലാത്തതിനാലാണ്. പച്ചക്കൊടി ഇല്ലാത്തതിന്റെ വിഷമത്തിലാണ് കുഞ്ഞാലിക്കുട്ടി വാഹനത്തിൽ നിന്ന് ഇറങ്ങിയത്. മുസ്ലിം ലീഗിൽ നിന്ന് മുസ്ലിം എടുത്ത് മാറ്റാനും കോൺഗ്രസ് വൈകാതെ പറയും. ലീഗിന്റെ പതാക രാഹുൽ ഗാന്ധിക്ക് അലർജി ആണെങ്കിൽ എന്തിന് ഇവിടെ വന്ന് മത്സരിക്കണം. ലീഗിന്റെ ചരിത്രത്തിലെ ആദ്യ സംഭവമാണിതെന്നും കെ ടി ജലീൽ വ്യക്തമമാക്കി.